വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഒബാമ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. തൊണ്ടയിൽ നേരിയ അസ്വസ്ഥതകളുണ്ടെന്നും തന്റെ നില തൃപ്തികരമാണെന്നും ഒബാമ അറിയിച്ചു. ഭാര്യ മിഷേലിന് കൊവിഡ് നെഗറ്റീവാണ്. എല്ലാവരും വാക്സിനഷന് വിധേയമാകണം എന്ന് ഒബാമ ട്വിറ്ററിൽ കുറിച്ചു. നിലവിൽ യു.എസിൽ കൊവിഡ് കേസുകൾ കുറയുകയാണ്. പ്രതിദിനം ശരാശരി 35,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |