SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 PM IST

നാട്യാചാര്യൻ ഗുരു ചേമഞ്ചേരിയുടെ പൂർണകായ പ്രതിമയായി

guru

പയ്യോളി: ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കുന്നതിനായി നാട്യാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പൂർണകായ പ്രതിമ ഒരുങ്ങി. പ്രശസ്ത ചിത്രകാരൻ ഇ.വി ശിവജി അയനിക്കാട് തീർത്ത പ്രതിമ ഗുരുവിന്റെ ശിഷ്യ പ്രമുഖരിൽ ഒരാൾ കൂടിയായ ഇ.വി.ദാമു നർത്തനയ്ക്ക് സമർപ്പിച്ചു. ഇനി പ്രതിമ സ്ഥാപന കമ്മിറ്റിയ്ക്ക് കൈമാറും.

ശാസ്ത്രീയ നൃത്തരംഗത്തെ ഇതിഹാസമായിരുന്ന ഗുരു ചേമഞ്ചേരിയുടെ ഒന്നാം ചരമ വാർഷിക വേളയിൽ പ്രതിമ ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കും. ഗുരുവിന്റെ ശിഷ്യൻ ശിവജി അയനിക്കാട് സൗജന്യമായി നിർമ്മിച്ചു നൽകിയതാണിത്. സിമന്റ് മാദ്ധ്യമമായി ഉപയോഗിച്ചുള്ള പ്രതിമയ്ക്ക് 300 കിലോഗ്രാം ഭാരം വരും.പത്മശ്രീ അവാർഡ് സ്വീകരിക്കുമ്പോൾ ഗുരു ധരിച്ച വസ്ത്രമാണ് പ്രതിമയിൽ പകർത്തിയത്. പതിവു പുഞ്ചിരി വിരിഞ്ഞ മുഖത്തോടെ തീർത്തതാണ് പൂർണകായ പ്രതിമ.

ശില്പിയുടെ വീട്ടിൽ ഒരുക്കിയ ചടങ്ങിൽ ഇ.വി.ദാമു നാട്യാചാര്യന്റെ പ്രതിമയിൽ ഷാൾ അണിയിച്ചു. തുടർന്ന് അയനിക്കാട് വെസ്റ്റ് യു പി സ്കൂളിലെ വിദ്യാർത്ഥികളും നാട്ടുകാരും പുഷ്പാർച്ചന നടത്തി.

അയനിക്കാട് നർത്തന കലാലയത്തിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ കരുവഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. എ.ടി മഹേഷ്, എം.പി ഭരതൻ, കെ.പി സുശാന്ത്, പ്രകാശ് പയ്യോളി, പി.കെ രൺധീർ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് എം.പി രാജീവൻ, ടി. സി സന്തോഷ്, സി. ഷീബ, കെ.വി ഷൈബു, വി.കെ സുനിൽ, എ.സി സുമയ്യ, എം.പി മോഹനൻ, ഇ.വി അനൂപ്, ഷൈബു നർത്തന, ഇ.വി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.