കൊല്ലം: പത്തുലിറ്റർ ചാരായം കൈവശം സൂക്ഷിക്കുകയും കടത്തുകയും ചെയ്ത വൃദ്ധനെ എക്സൈസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഇളവറാംകുഴികെട്ട് പ്ലാച്ചി സ്വദേശി സദാനന്ദനാണ് (63) പിടിയിലായത്.
സമാന കേസുകളിൽ മുമ്പ് പ്രതിയായിരുന്നവരെ നിരീക്ഷിക്കാൻ കൊല്ലം അസി. എക്സൈസ് കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്ലാഡ്സൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വൈ. അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്, ഗിരീഷ് കുമാർ, ടോണി, മാത്യു പോൾ, ദീപ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |