കൊച്ചി: ചേരാനെല്ലൂർ സ്വദേശിയായ ട്രാൻസ്ജെൻഡർ നന്ദിനിയെ ജാതിപ്പേര് വിളിച്ചും വ്യക്തിപരമായും അപമാനിക്കുകയും ചിട്ടിയുടെ പേരിൽ അടച്ച തുക തിരികെ നൽകാതെ കബളിപ്പിക്കുകയും ചെയ്തവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ഓൾ കേരള ട്രാൻസ്ജെൻഡേഴ്സ് കളക്ടീവ് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ചേരാനെല്ലൂർ പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായത്. എന്നാൽ മൊഴി എടുത്തതല്ലാതെ പ്രതികൾക്കെതിരെ നടപടികൾ ഉണ്ടാകുന്നില്ലെന്നും ഇതിനെതിരെ കമ്മീഷണർക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. അന്ന രാജു, അവന്തിക, നന്ദിനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |