തിരൂർ: തിരൂരിൽ അപ്രതീക്ഷിതമായി ബസ് ജീവനക്കാർ പണിമുടക്കിയപ്പോൾ കുടുങ്ങിയത് യാത്രക്കാർ. 28,29 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റ ഭാഗമായി സി.ഐ.ടി.യു തൊഴിലാളികൾ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ മുനിസിപ്പാലിറ്റി അധികൃതർ നീക്കം ചെയ്തതാണ് ബസ് തൊഴിലാളികൾ പണിമുടക്കി പ്രതിഷേധിക്കാൻ കാരണമായത്. ഒരു മണിക്കൂറോളം പണി മുടക്കിയ തൊഴിലാളികൾ പൊലീസ് എത്തി ചർച്ച നടത്തിയ ശേഷമാണ് പണിമുടക്ക് പിൻവലിച്ചത്. നൂറ് കണക്കിന് യാത്രക്കാർ എത്തുന്ന തിരുർ ബസ് സ്റ്റാൻഡിൽ ഒരു മണിക്കൂർ നേരത്തെ പണിമുടക്ക് പോലും യാത്രക്കാരെ വലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |