കുന്ദമംഗലം: ആൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ലാതല രൂപീകരണ സംഗമം കുന്ദമംഗലത്ത് കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പെറ്റ് ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന് സംഗമം അധികൃതരോട് ആവശ്യപ്പെട്ടു.
ചടങ്ങിൽ സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. എം.ബാബുമോൻ, പി ത്വാൽഹത്ത്, രോഹിത്ത് കണ്ണൂർ, കെ രാജേഷ്, ചന്ദ്രൻ കാഞ്ഞങ്ങാട്, ജോൺസൺ കാസർകോട്, അനസ് മുക്കം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സെബാസ്റ്റ്യൻ ആന്റണി ( പ്രസിഡന്റ്), കെ.പി. ദാവൂദലി (ജനറൽ സെക്രട്ടറി), കെ രാജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |