കോട്ടയം : സോഷ്യൽ ഫോറസ്ട്രറി കോട്ടയം ഡിവിഷന്റെ വനദിനാഘോഷത്തോട് അനുബന്ധിച്ച് 21 ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് തിരുനക്കര മൈതാനം വരെ വനബോധവത്കരണ കൂട്ടയോട്ടം നടത്തും. കളക്ടർ ഡോ.പി.കെ. ജയശ്രീ ഫ്ളാഗ് ഒഫ് ചെയ്യും. രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ്, എൻ.ടി.സാജൻ, ഡോ.സാബു തോമസ്, ജേക്കബ് മാണി, എൻ.രാജേഷ്, പി.എസ്. പ്രിയ, ജോർജി പി.മാത്തച്ചൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |