അഗളി: കേരള കാർഷിക സർവകലാശാല കാർഷിക വിജ്ഞാന വ്യാപന പരിശീലന കേന്ദ്രം പാലക്കാടിന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പും എ.ടി.എഫ്.എ.എം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി ചെറുധാന്യങ്ങൾ കൊണ്ടുള്ള ഉല്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഷോളയൂർ നല്ലശിങ്ക ഊരിൽ നടന്ന പരിശീലന പരിപാടിയിൽ 20 കർഷക സ്ത്രീകൾ പരിശീലനം നേടി. എ.ടി.എഫ്.എ.എം സെക്രട്ടറി ഉണ്ണികൃഷ്ണൻ കുന്നൻചാള പരിപാടിക്ക് നേതൃത്വം നൽകി. കമ്പനി ചെയർമാൻ വി.സി.രംഗസ്വാമി, വൈശാഖ്, ഷാജികുമാർ, രശ്മി, രാജാമണി, രാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |