ചേളന്നൂർ: സ്റ്റുഡന്റ് ഡോക്ടർ പദ്ധതി ആവിഷ്കരിച്ച് എ.കെ.കെ.ആർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സ്. പദ്ധതിയുടെ ഭാഗമായി പ്രാഥമിക ശുശ്രൂഷയുമായി ബന്ധപ്പെട്ട് പാവയിൽ ഏകദിന ക്യാമ്പ് ഒരുക്കി.
എസ്.പി കാഡറ്റുകളിലൂടെ കുടുംബങ്ങളിലേക്കും തുടർന്ന് സമൂഹത്തിലേക്കും പ്രാഥമിക ശുശ്രൂഷാ പരിശീലനം വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ പൈലറ്റ് ക്യാമ്പിനാണ് തുടക്കം കുറിച്ചത്. രണ്ടു വർഷത്തിനകം സ്റ്റുഡന്റ് ഡോക്ടർ പദ്ധതിയിലൂടെ മുഴുവൻ കാഡറ്റുകൾക്കും പ്രദേശത്തെ ജനങ്ങൾക്കും അടിയന്തര ശുശ്രൂഷയിൽ പരിശീലനം നൽകും.
കൊസെയിൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ യു.ജിഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ബി.എസ്.ഷീജ അദ്ധ്യഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എം.നൗഷാദ്, ട്രെയ്നർ റിട്ട.എസ്.ഐ രാജൻ, സി.പി.ഒ ജയലാൽ, ബീനാകുമാരി എന്നിവർ സംസാരിച്ചു. നാടൻപാട്ട് സെഷനിൽ പുത്തൂർവട്ടം സുരേന്ദ്രൻ ക്ലാസെടുത്തു. സന്ധ്യ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |