SignIn
Kerala Kaumudi Online
Friday, 26 April 2024 10.28 PM IST

ബീസ്റ്റ് 13ന് കെ.ജി.എഫ് 2 14ന്

beast

ഇളയദളപതി വിജയ് നായകനാവുന്ന ബീസ്റ്റ് ഏപ്രിൽ 13നും യഷ് നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് 2 14നും റിലീസ് ചെയ്യും. ശിവകാർത്തികേയന്റെ സൂപ്പർ ഹിറ്റ് ചിത്രം ഡോക്ടറിനുശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരുടെ തമിഴ് അരങ്ങേറ്റം കൂടിയാണ്. സൺ പിക് ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.വിജയ് യുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്നാണ് ബീസ്റ്റിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ കെ.ജി.എഫ് 2 കന്നട, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. സഞ്ജയ് ദത്താണ് പ്രതിനായകൻ. പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങൾ. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കെ.ജി.എഫ് ഒരുക്കിയ പ്രശാന്ത് നീൽ ആണ് സംവിധാനം. പൃഥ്വിരാജ് പ്രൊ‌ഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.