അടൂർ : സ്നേഹപ്പച്ച ട്രസ്റ്റിന്റെ നേതൃത്വത്തിൽ അടൂർ വടക്കേടത്ത്കാവ് ഓട്ടിസം സെന്ററിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പഠനയാത്ര വേറിട്ട അനുഭവമായി. അടച്ചിട്ട ക്ലാസുമുറികളിലെ വിരസതയകറ്റാനും കുട്ടികളുടെ മാനസിക ഉല്ലാസത്തിനുമാണ് ഓട്ടിസം സെന്ററിലെ കുട്ടികൾക്കായി പഠന യാത്ര സംഘടിപ്പിച്ചത്. അടൂരിൽ നിന്ന് ആരംഭിച്ച പഠനയാത്രയുടെ ഫ്ലാഗ് ഒഫ് ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു . തിരുവനന്തപുരം മൃഗശാലയിലെ കാഴ്ചകളും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ യാത്രയും കടലിന്റ ഭംഗിയും കുട്ടികൾക്ക് അത്ഭുതവും കൗതകവുമായി. രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളുമുൾപ്പെടെ 50 പേരടങ്ങുന്ന സംഘമാണ് പഠനയാത്രയുടെ ഭാഗമായത്. കുട്ടികൾക്കുളള ഭക്ഷണവും യാത്രാസൗകര്യങ്ങളും സ്നേഹപച്ച ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരുന്നത്. ഡയറക്ടർ രേഖ എസ്.നായർ, അദ്ധ്യാപകരായ ദിലീപ്, രേഖ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |