ചേലക്കര: കോഴിയെ കണ്ടപ്പോൾ ആനയ്ക്കുണ്ടായ പേടി കാരണം ഉത്സവത്തിന് ആനയില്ലാ ശീവേലി. പഴന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് രണ്ടാം വിളക്ക് ദിനമായ ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലിക്കിടെ ക്ഷേത്രത്തിലെ കോഴികളെ കണ്ടാണ് എഴുന്നള്ളിപ്പിനെത്തിയ ചിറ്റേപുറത്ത് ശ്രീക്കുട്ടൻ എന്ന ആന ഭയന്ന് പരിഭ്രമം കാട്ടിയത്.
അതോടെ ഭക്തരും ചിതറിയോടി. ഭയന്ന ആന കോഴികളെ കണ്ട് എഴുന്നള്ളത്തിനിടെ അസ്വസ്ഥനാകുന്നത് ആവർത്തിച്ചപ്പോൾ ആനയെ എഴുന്നള്ളിക്കുന്നത് നിറുത്തി തിരിച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആനയില്ലാ ശീവേലി നടത്തി ക്ഷേത്രച്ചടങ്ങുകൾ പൂർത്തിയാക്കി. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ മറ്റുക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി ഭക്തർ വഴിപാടായി പൂവൻ കോഴികളെ സമർപ്പിക്കാറുണ്ട്. അതിനാൽ കോഴികൾ സദാ സമയവും ക്ഷേത്രാങ്കണത്ത് ഉണ്ടാവാറുണ്ട്. എഴുന്നള്ളിപ്പിനിടെ കോഴികളെ കണ്ടപ്പോൾ ആന ആനയുടെ വലുപ്പം മറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |