കോട്ടയം . വനിതാ ശിശുവികസനവകുപ്പിന് കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളിൽ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം ഭവനങ്ങളിൽ പോകാൻ സാധിക്കാത്തവർക്കായി നടപ്പാക്കുന്ന സനാഥ ബാല്യം പദ്ധതിയുടെ ഭാഗമാകാൻ പൊതുജനങ്ങൾക്ക് അവസരം. ജില്ലയിലെ 50 ചൈൽഡ്കെയർ സ്ഥാപനങ്ങളിൽ നിന്നുള്ള ആറിനും 18 നുമിടയിൽ പ്രായമുള്ള കുട്ടികളെ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം മക്കൾക്കൊപ്പം വീടുകളിൽ താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന. കോട്ടയം അണ്ണാൻകുന്നിൽ പ്രവർത്തിക്കുന്ന വകുപ്പിന്റ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓഫീസിൽ ഏപ്രിൽ അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ 94 95 81 43 50.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |