SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.38 PM IST

ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്നത് മനുഷ്യരാണോ ? അർദ്ധരാത്രിയിലും അവർ എന്തെടുക്കുകയാണവിടെ ? വൈറലാവുന്ന ഒരു കുറിപ്പ്

kk-shylaja

സമയത്ത് ജോലിക്കെത്താതെ, ഓഫീസ് സമയത്ത് കസേരയിലിരിക്കാതെ, ഡ്യൂട്ടി സമയത്തിന് മുൻപേ ബാഗുമായി വീട്ടിലേക്കുളള വണ്ടിപിടിക്കാനിറങ്ങുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ എന്നാണ് മിക്കപ്പോഴും സമൂഹത്തിന്റെ കാഴ്ചപ്പാട്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലും ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ലെന്ന് പത്രവാർത്തകളിൽ നിന്നും മനസിലാവും, അടുത്തിടെ ജീവനക്കാരുടെ കൃത്യനിഷ്ട ഉറപ്പാക്കാനായി പഞ്ചിംഗ് സംവിധാനം കേരളമൊട്ടാകെയുളള സർക്കാർ സ്ഥാപനങ്ങളിൽ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ കാഴ്ചപ്പാടൊക്കെ തെറ്റാണെന്ന് എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമായ നവീനയുടെ ഫേസ്ബുക്ക് പോസ്റ്റ് കാട്ടിത്തരും.

സെക്രട്ടേറിയേറ്റിലെ കീ സെക്ഷനിൽ നിന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കീ വാങ്ങുവാനായി ചെല്ലുമ്പോൾ സെക്യൂരിറ്റി ഓഫീസർ പതിവായി ചോദിക്കുന്നത് നിങ്ങളുടെ ഓഫീസിൽ മനുഷ്യർ തന്നെയല്ലേ ജോലിചെയ്യുന്നത് എന്നാണ്. കാരണം ആരോഗ്യമന്ത്രി ഓഫീസിൽ നിന്നും മടങ്ങുന്നത് രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ആണ്. ഉദ്യോഗസ്ഥരും ഇതുപോലെ വളരെ വൈകിയാണ് ഓഫീസിൽ നിന്നും മടങ്ങുന്നത്. എന്നാൽ താമസിച്ച് പോകുന്ന ഈ ഉദ്യോഗസ്ഥരാണ് പിറ്റേന്ന് നേരത്തേ ഓഫീസിലേക്കെത്തുന്നതും. ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും കേരളത്തിന്റെ ആരോഗ്യവും സാമൂഹ്യനീതിയും ക്ഷേമവും ഉന്നതിയിലെത്തിക്കാനുള്ള തുടർച്ചയായ കൃത്യമായ ചർച്ചകളിലായിരിക്കുമെന്നും കേരളത്തിന്റെ ആരോഗ്യ മേഖല ഇവരുടെ കരങ്ങളിൽ ഭദ്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ നവീന കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

ഓഫീസ് തുറക്കുന്നതിനായി ചില ദിവസങ്ങളിൽ ചെല്ലുമ്പോൾ അനക്സ് 2വിലെ കീ സെക്ഷനിൽ നിന്നും സെക്യൂരിറ്റി ചോദിക്കാറുണ്ട് നിങ്ങളുടെ ഓഫീസിൽ മനുഷ്യർ തന്നെയല്ലേ എന്ന്.... കാര്യം എന്താണെന്ന് ചോദിക്കുമ്പോൾ പറയും മിനിസ്റ്റർ ഇറങ്ങുന്നത് രാത്രി 12 മണിക്കോ 1 മണിക്കോ ആണ്...ഉദ്യോഗസ്ഥരും... എന്നിട്ട് രാവിലെ ഏറ്റവും നേരത്തെ എത്തുകയും ചെയ്യുന്നൂ എന്ന്...... അവരവിടെ കേരളത്തിന്റെ ആരോഗ്യവും സാമൂഹ്യനീതിയും ക്ഷേമവും ഉന്നതിയിലെത്തിക്കാനുള്ള തുടർച്ചയായ കൃത്യമായ ചർച്ചകളിലായിരിക്കും..... കുഞ്ഞു ഹൃദയങ്ങളെക്കുറിച്ചും കുഞ്ഞു കേൾവികളെക്കുറിച്ചും പോക്ഷകാഹാരത്തെക്കുറിച്ചും കുഞ്ഞുശരീരത്തിനെ ആക്രമിക്കുന്ന ഷുഗറിനെക്കുറിച്ചും കാൻസർ സെന്ററുകളെക്കുറിച്ചും... ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണവും... കാർഡിയാക് വാർഡുകൾ രോഗീബസൌഹൃദമാക്കുകയും ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളുടെ രൂപികരണത്തിലും കേൾവിയിലുമായിരിക്കും..... ഫാമിലി ഹെൽത്ത് സെന്ററിലെ ആർക്കിടെക്ച്ചർ മുതൽ മെഡിക്കൽ കോളേജിൽ ഓ. പി. ടിക്കറ്റ് സൌകര്യം വരെ ഏറ്റവും സൌകര്യപ്രദമാക്കുന്ന തിരക്കിലായിരിക്കും... ഇബഹെൽത്ത് പൂർണ്ണതയിലെത്തിക്കാനുള്ള ചിന്തകളിലായിരിക്കും.....മെഡിക്കൽബനേഴ്സിംഗ് വിദ്യാഭ്യാസ രംഗത്തെ പരാതികളിൽ നടപടിയെടുക്കുന്ന തിരക്കിലായിരിക്കും.... സ്ത്രീകൾക്കും കുട്ടികൾക്കും കൂടൊരുക്കുന്നതായിരിക്കും.....ഓട്ടിസ്റ്റിക്കായ കുട്ടികളെ ചേർത്തു നിർത്തി മുന്നോട്ടു നടത്തുകയായിരിക്കും..... മുച്ഛക്രവാഹനങ്ങളിലൊരു ജീവിതം നൽകുകയായിരിക്കും.....ഒരു ജനതയുടെ ജീവിതം ആർദ്രത്തിലൂടെ ഭദ്രമാക്കുകയായിരിക്കും..


ഹൃദ്യം, കാതോരം, വയോമധുരം, കൂട്,കാൻസർ സുരക്ഷ, ആർദ്രം അങ്ങനെ ഒരുപാട് ഒരുപാട് മുന്നോട്ട് കുതിയ്ക്കുന്നതിനു വേണ്ടിയുള്ള പ്രയാണത്തിലായിരിക്കും....... അപ്പോൾ രാത്രിപിറക്കുന്നതും പകലുകഴിയുന്നതും അവർ ശ്രദ്ധിക്കാറില്ല...... മൈക്ക് കിട്ടിയാൽ കഴുതകളാകുന്നവരോട്.... പെണ്ണിന്റെ വാക്കിലൊരു ജനത പൊരുതി ജയിച്ചിട്ടുണ്ട് കോഴിക്കോട്..... പെണ്ണിന്റെ മുന്നൊരുക്കത്തിലൂടൊരു നാടിനെ കാത്തിട്ടുണ്ട് പ്രളയാനന്തരം.... പുതിയ മാറ്റങ്ങളും സംഭവിക്കുന്നുണ്ട് ആരോഗ്യ കേരളത്തിന്.........അങ്ങനെയാണ് ഈ കീ റെജിസ്റ്ററിൽ 12മണിയും 1 മണിയും ആകുന്നതെന്ന് പറയാതിരിക്കുവാനാവത്തതു കൊണ്ടാണ് ഈ എഴുത്ത്....

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK SHYLAJA, HEALTH MINISTER, LDF, PINARAYI GOVERNMENT, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA