കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ ഉറങ്ങിക്കിടന്നയാളിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണും മറ്റും മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവാരൂർ പുതൂർ പിള്ളയാർ കോവിൽ സ്ട്രീറ്റിൽ 2/246 ൽ മുരളിയാണ് (46) പിടിയിലായത്.
മുരളി ശക്തികുളങ്ങര ഹാർബറിൽ ജോലിക്ക് പോയതിന് ശേഷം തിരികെ വന്ന് ഹാർബറിൽ കിടന്നുറങ്ങുകയായിരുന്ന ബംഗാൾ സ്വദേശിയായ ദീപക്ചന്ദ്രദാസിന്റെ പോക്കറ്റിൽ നിന്ന്14000 രൂപ വിലവരുന്ന മൊബൈൽ ഫോണും പണവും മോഷ്ടിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വിയിൽ മോഷണ ദൃശ്യങ്ങളും മോഷ്ടാവും പതിഞ്ഞു. തുടർന്ന് പൊലീസ് മുരളിയെ തിരിച്ചറിഞ്ഞ് ഹാർബർ പരിസരത്ത് നിന്നുതന്നെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ മുരളിയിൽ നിന്ന് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |