തെലങ്കാന: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കി. ഉഡാൻ പദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയേക്കും. ഹിന്ദുസ്ഥാൻ 228 എന്നു പേരുനൽകിയ വിമാനത്തിന് എയർസ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനുമാകും. ചെറു യാത്രാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്.
ഇത്തരം വിമാനങ്ങൾക്ക് വിപണിയിൽ സാദ്ധ്യതയേറെയാണെന്നും ഹ്രസ്വദൂര യാത്രകൾക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റൺവേകളിലും പ്രവർത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ജനറൽ മാനേജർ അപൂർബ റോയ് പറഞ്ഞു. ഇത്തരത്തിൽ ആറ് വിമാനങ്ങൾ കൂടി ഉടൻ നിർമ്മിക്കും.
ഇന്ത്യയിലാണ് നിർമ്മാണമെങ്കിലും വിമാനത്തിന്റെ എൻജിൻ വിദേശ കമ്പനിയായ ഡോർണിയറാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർവീസിനായി ഒരുങ്ങുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും വിമാനം പൂർത്തിയാക്കിയിട്ടുണ്ട്.
പ്രത്യേകതകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |