കൊച്ചി: ദുരന്തങ്ങളെ നേരിടാൻ രക്ഷാപ്രവർത്തന പരിശീലനം ലഭിച്ചവരെ സംഘടിപ്പിച്ച് പോപ്പുലർഫ്രണ്ട് റെസ്ക്യൂ ആൻഡ് റിലീഫ് വോളണ്ടിയേഴ്സ് ഗ്രൂപ്പ് രൂപികരിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് വൈകിട്ട് 4.30ന് ആലുവ പ്രിയദർശിനി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. സംഘടന ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും.
സംഘടനയുടെ പ്രവർത്തനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ദുരന്തനിവാരണ അതോറിട്ടിയുമായി സഹകരിച്ച് വോളണ്ടിയർമാർക്ക് പരിശീലനം നൽകുമെന്നും സംസ്ഥാന സെക്രട്ടറി എസ്.നിസാർ, ജില്ലാ ഭാരവാഹികകളായ എം.എച്ച്.ഷിഹാസ്, വി.കെ.സലീം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |