കോട്ടയം : ഇടതുപക്ഷത്തിന്റെ തുടർഭരണം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഗവർണമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ വ്യക്തിപരമായി ആക്ഷേപിച്ചും വികസന പ്രവർത്തനങ്ങളെ താറടിച്ച് കാണിച്ചും നടത്തുന്ന ഗൂഢാലോചന ജനം തിരിച്ചറിയും. ജനങ്ങളെ ചേർത്ത് പിടിച്ച് മാത്രമേ മുന്നോട്ടുപോകൂ. ചങ്ങനാശേരി അതിരൂപതയ്ക്ക് സിൽവർലൈൻ വിഷയത്തിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |