തിരുവനന്തപുരം: അധികാരത്തിന്റെ പിൻബലത്തിൽ ഭരണാനുകൂല സർവീസ് സംഘടനകളുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസും ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറും പറഞ്ഞു.
പാവപ്പെട്ട തൊഴിലാളികളുടെയും വ്യാപാരികളുടെയും അന്നം മുട്ടിക്കുന്ന പണിമുടക്ക് ദിവസങ്ങളിൽ ലീവ് നൽകി ശമ്പളം വാങ്ങുക എന്ന അടവാണ് ഹൈക്കോടതി തടഞ്ഞത്. ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമുണ്ട്.പണിമുടക്ക് ദിനത്തിൽ സർക്കാർ ഡയസ് നോൺ പ്രഖ്യാപിക്കുകയാണ് പതിവ്.നിലവിലെ സർക്കാർ ശമ്പളം നൽകി ജീവനക്കാരെ പണി മുടക്കാൻ പ്രേരിപ്പിക്കുകയാണ്.ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |