കുന്നിക്കോട് : തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 നാണ് വിളക്കുടി ആവണീശ്വരം നെടുവന്നൂർ കൈലാസ് വീട്ടിൽ കലാദേവി ആക്രമിക്കപ്പെട്ടത്.
പിടവൂർ നെടുവന്നൂർ കുഴിവിള തെക്കേതിൽ വീട്ടിൽ ചന്ദ്രബാബുവാണ് (54) അറസ്റ്റിലായത്. പ്രതി സുരക്ഷിതമില്ലാതെ നായ്ക്കളെ വളർത്തി പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അവർ ഗ്രാമപഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താക്കീത് ചെയ്യതിലും നോട്ടീസ് നൽകിയതിലുമുള്ള വിരോധത്തിലാണ് പ്രതി ആക്രമിച്ചത്.
കലാദേവിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നു. കലാദേവിയുടെ പരാതിയിൽ കുന്നിക്കോട് എസ്.എച്ച്.ഒ. പി.ഐ.മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഫൈസൽ, രാധാകൃഷ്ണൻ, സി.പി.ഒ. അഭിലാഷ്, വനിത സി.പി.ഒ. മറിയക്കുട്ടി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |