ന്യൂഡൽഹി: കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലി 20 രൂപ വർദ്ധിച്ച് നാളെ മുതൽ 311 രൂപയാകും. നിലവിൽ 291രൂപയാണ്. മണിപ്പൂർ, ത്രിപുര, മിസോറം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 2022-23 വർഷത്തെ തൊഴിലുറപ്പ് കൂലി ഗ്രാമവികസന മന്ത്രാലയമാണ് പുതുക്കിയത്. ഹരിയാനയിലും (331രൂപ) ഗോവയിലുമാണ് (315) കേരളത്തെക്കാൾ കൂടുതൽ കൂലിയുള്ളത്.
മറ്റു ചില സംസ്ഥാനങ്ങളിലെ പുതുക്കിയ നിരക്ക് ഇങ്ങനെ: കർണാടകം (309 രൂപ), ആൻഡമാൻ നിക്കോബാർ (308), പഞ്ചാബ് (282), തമിഴ്നാട് (281), ആന്ധ്ര, തെലങ്കാന (257), മഹാരാഷ്ട്ര (256), ഹിമാചൽ (266), ഗുജറാത്ത് (239), രാജസ്ഥാൻ (231), പശ്ചിമ ബംഗാൾ (223), യു.പി (213), ഉത്തരാഖണ്ഡ് (213), ബീഹാർ (210), മദ്ധ്യപ്രദേശ് (204).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |