അങ്കമാലി: ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സമ്മേളനം ഏപ്രിൽ 21 മുതൽ 23 വരെ അങ്കമാലിയിൽ നടക്കും. സെമിനാറുകൾ, കലാ-കായിക മത്സരങ്ങൾ, ഫിലിം ഫെസ്റ്റിവൽ, യുവപ്രതിഭാ സംഗമം, മത്സരങ്ങൾ, പ്രകടനം, പൊതു സമ്മേളനം തുടങ്ങിയ അരങ്ങേറും. സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ള പോസ്റ്റർ പ്രകാശനം സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.കെ.ഷിബു പ്രചാരണ കമ്മിറ്റി ചെയർമാൻ പി.ജെ. വർഗീസിന് കൈമാറി നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്, ജില്ലാ കമ്മിറ്റി അംഗം പി.യു. ജോമോൻ, ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യാക്കോസ്, റോജിസ് മുണ്ടപ്ലായ്ക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |