തൃശൂർ : ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്രകേരളം പുരസ്കാരം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പ്രഖ്യാപിച്ചു. ജില്ലയ്ക്ക് സംസ്ഥാനതല ബ്ലോക്ക് പഞ്ചായത്ത് കാറ്റഗറിയിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനവും (സമ്മാന തുക 10 ലക്ഷം), സംസ്ഥാനതല കോർപ്പറേഷൻ കാറ്റഗറിയിൽ തൃശൂർ കോർപ്പറേഷന് രണ്ടാം സ്ഥാനവും (സമ്മാന തുക 5 ലക്ഷം) ലഭിച്ചു.
ജില്ലാതല പഞ്ചായത്ത് കാറ്റഗറിയിൽ വേളൂക്കര പഞ്ചായത്ത് ഒന്നാം സ്ഥാനവും (സമ്മാന തുക 5 ലക്ഷം), വരവൂർ പഞ്ചായത്ത് രണ്ടാം സ്ഥാനവും (സമ്മാന തുക 3 ലക്ഷം), പാറളം പഞ്ചായത്ത് മൂന്നാം സ്ഥാനവും (സമ്മാന തുക 2 ലക്ഷം) കരസ്ഥമാക്കി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |