ന്യൂഡൽഹി: കരസേനയ്ക്കും വ്യോമസേനയ്ക്കും 15 ലൈറ്റ് കോംപാകട് ഹെലികോപ്ടറുകൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷയ്ക്കായുള്ള മന്ത്രിതല സമിതി 3,887 കോടി രൂപ അനുവദിച്ചു.എല്ലാ കാലാവസ്ഥയിലും രാപ്പകൽ വ്യത്യാസമില്ലാതെ പറക്കാൻ കഴിയുന്ന ഹെലികോപ്ടർ ഉയരം കൂടിയ പർവത മേഖലകളിലെ രക്ഷാപ്രവർത്തനത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ശത്രു വ്യോമപ്രതിരോധം തകർക്കൽ, ഭീകരവിരുദ്ധ ഒാപ്പറേഷനുകൾ, ഡ്രോണുകളെ തടയൽ എന്നിവയ്ക്കും ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |