മണ്ണാർക്കാട്: നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റും സംയുക്തമായി നടപ്പിലാക്കിയ നഗരസന്ദര്യവത്കരണ പരിപാടിയുടെ സമർപ്പണം നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു. പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളെയും ആദരിച്ചു. പദ്ധതിയുമായി സഹകരിച്ച ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന് അഭിനന്ദന മൊമന്റോ നല്കി. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാർ, മണ്ണാർക്കാട് സി.ഐ അജിത്ത് കുമാർ, പഴേരി ഷെരിഫ് ഹാജി, ഡോ.കെ.എ.കമ്മപ്പ, രമേഷ് പൂർണിമ, ജോൺസൺ, ഷമീർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |