SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 PM IST

ഫെൻസിംഗ് വനിതാ ടീമിന് സ്വീകരണം നൽകി

fencing
അഖിലേന്ത്യാ അന്തർസർവകലാശാല ഫെൻസിംഗ് ചാമ്പ്യൻിപ്പിൽ റണ്ണേഴ്സ് അപ്പായ കണ്ണൂർ സർവകലാശാല വനിതാ ടീം ട്രോഫി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് കൈമാറുന്നു

കണ്ണൂർ വനിതകളുടെ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ കണ്ണൂർ സർവകലാശാല ടീമിന് സ്വീകരണം നൽകി. സർവകലാശാല താവക്കര ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടീമംഗങ്ങൾക്കുള്ള ട്രോഫിയും വി.സി. വിതരണം ചെയ്തു.

അമൃത്സറിലെ ഗുരുനാനാക് ദേവ് സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ടീം ഇനങ്ങളിൽ സാബർ വിഭാഗത്തിൽ വെള്ളിയും ഫോയിൽ വിഭാഗത്തിൽ വെങ്കലവും നേടിയാണ് 14 പോയിന്റോടെ കണ്ണൂർ സർവകലാശാല രണ്ടാം സ്ഥാനം നേടിയത്. ഫോയിൽ വ്യക്തിഗത ഇനത്തിൽ വി.പി കനഗലക്ഷ്മി സ്വർണ്ണം നേടിയിരുന്നു. അന്തർ ദേശീയ പരിശീലകനായ സാഗർലാഗുവാണ് പരിശീലകൻ .

അനുമോദന സമ്മേളനത്തിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഷറഫ്, എം.സി.രാജു, ഡി.എസ്.എസ് ഡോ. നഫീസ ബേബി , ജില്ലാ സ്‌പോർട്സ് പ്രസിഡന്റ് കെ. പവിത്രൻ, അക്കാദമിക് കൗൺസിൽ അംഗം പി.രഘുനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.പി.മനോജ് സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ അനൂപ് കെ.വി നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ടീം മാനേജർമാരായി ഡോ. കെ.പി. പ്രശോഭിത്ത്, ജോസ്ന ക്രിസ്റ്റി ജോസ്, വിവിധ കോളേജുകളിലെ കായിക അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.