SignIn
Kerala Kaumudi Online
Friday, 26 April 2024 2.08 PM IST

കശുഅണ്ടി സംഭരണത്തിന് തുടക്കം

cashew

കൊല്ലം: കർഷകർക്ക് ന്യായവില ഉറപ്പാക്കി ഗുണനിലവാരമുള്ള കശുഅണ്ടി കേരള കാഷ്യു ഡെവലപ്പ്മെന്റ് കോർപ്പറേഷനും കാപ്പെക്‌സിനും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ വഴി കശുഅണ്ടി സംഭരണം ആരംഭിച്ചു.

ജനകീയ കശുഅണ്ടി സംഭരണത്തിന്റെ ഉദ്ഘാടനം കാസർകോട് കയ്യൂർ സഹകരണ ബാങ്കിൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് കശുഅണ്ടി ഉല്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് അദേഹം പറഞ്ഞു. കശുമാവ് കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡിയും നൽകും. എം. രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷനായി. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പെക്‌സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാധാകൃഷ്ണൻ, കയ്യൂർ ബാങ്ക് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ, കെ. രമ എന്നിവർ സംസാരിച്ചു. കാഷ്യൂ കോർപ്പറേഷന്റെയും കാപ്പെക്‌സിന്റെയും 40 ഫാക്ടറികളിലും കർഷകരിൽ നിന്ന് കശുഅണ്ടി നേരിട്ട് വാങ്ങുന്നതാണ് പദ്ധതി. 100 കിലോയിൽ കൂടാത്ത പച്ച തോട്ടണ്ടിയാണ് വാങ്ങുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ കാഷ്യൂ കോർപ്പറേഷൻ, കാപ്പെക്‌സ് ഫാക്ടറികളിൽ കശുഅണ്ടി സംഭരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.