കോട്ടയം . കാലടി സംസ്കൃത സർവകലാശാലാ മലയാളം വിഭാഗം പ്രൊഫസർ ഡോ.വി.ആശാലത അദ്ധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി അഞ്ചു ദിവസത്തെ ദേശീയ സെമിനാർ നടത്തി സഹഅദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വേറിട്ട ആദരവ്. ആശാലതയുടെ ഗവേഷണ അദ്ധ്യാപന വിഷയമായിരുന്ന മലയാളത്തിലെ സ്ത്രീ കവിതയ്ക്കുണ്ടായ ഭാവുകത്വ പരിണാമങ്ങളുടെ ഭിന്നലോകങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ ഇന്ന് മുതൽ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടത്തും. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി 30 പ്രബന്ധാവതരണവും, 2 സ്മാരക പ്രഭാഷണവും, 2 കാവ്യ സംവാദങ്ങളും നടക്കും. കൽപ്പറ്റ നാരായണൻ, കെ സി നാരായണൻ, സജിത മഠത്തിൽ, പി ഗീത, എസ് ശാരദക്കുട്ടി, സുനിൽ പി ഇളയിടം തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |