മുണ്ടക്കയം . പട്ടാപ്പകൽ കമ്യൂണിറ്റി ഹാളിന്റെ കോൺക്രീറ്റ് കമ്പികൾ മുറിച്ചു കടത്തിയതായി പരാതി. കൊക്കയാർ ഗ്രാമപഞ്ചായത്ത് ഏന്തയാർ ഈസ്റ്റ് വാർഡിൽ നിർമിക്കുന്ന കമ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് കമ്പികളാണ് മുറിച്ചു കടത്തിയത്. സി പി എം ഏരിയ കമ്മിറ്റിയംഗം ഹബീബാണ് ഇതു സംബന്ധിച്ച് പെരുവന്താനം പൊലീസിൽ നൽകിയത്. നിർമ്മാണം മുടങ്ങിയ കെട്ടിടത്തിൻ്റെ ഇരുമ്പു കമ്പികൾ കെട്ടിടത്തിൽ സ്ഥാപിച്ചതും കൂടാതെ അവിടെ സൂക്ഷിച്ചിരുന്ന കമ്പികളുമാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് സ്വകാര്യ വ്യക്തി പരാതിയുമായി രംഗത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |