ചെറുതോണി . 2024 ആകുമ്പോഴേക്കും വാഴത്തോപ്പ് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. താന്നിക്കണ്ടം കുരിശുപള്ളിപ്പടി കുമ്പിളുവേലി പടി പൈനാവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ തകർന്നുപോയ താന്നിക്കണ്ടം കുരിശുപള്ളിപ്പടി കുമ്പിളി വേലിപ്പടി പൈനാവ് റോഡിന്റെ നിർമ്മാണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, രാജു കല്ലറക്കൽ, സിബി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |