ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബർമുഡ മേയ് 6ന് തിയേറ്ററുകളിൽ എത്തും.ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുദർശൻ, ദിനേശ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻതാരനിര അണിനിരക്കുന്നു. കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും . ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ഷിനോയ് മാത്യു, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് നിർമ്മാണം
അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു .ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്.വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായണൻ സംഗീതം ഒരുക്കുന്നു. വിതരണം ബാദുഷ സിനിമാസ്. പി.ആ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |