കൊല്ലം: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാ ഇളവും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റ് സൗകര്യവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി റയിൽവേ മന്ത്രി, റയിൽവേ ബോർഡ് ചെയർമാനും ദക്ഷിണ റയിൽവേ ജനറൽ മാനേജർക്കും ഇ - മെയിൽ നിവേദനം നൽകി.
കൊവിഡ് പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ റെയിൽവേ പിൻവലിച്ചിരുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും ഇളവുകൾ പുനഃസ്ഥാപിക്കാത്തത് നീതിനിഷേധവും പ്രതിഷേധാർഹവുമാണ്.
സീസൺ ടിക്കറ്റ് വിതരണം പുനരാരംഭിച്ചെങ്കിലും വിരലിലെണ്ണാവുന്ന ട്രെയിനുകളിൽ മാത്രമാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്. യാത്രക്കാരുടെ എണ്ണം പൂർവസ്ഥിതിയിലായ സാഹചര്യത്തിൽ എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |