പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റെയിൽവേ കോളനി യൂണിറ്റിന്റെ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെയിൽവേ കോളനി റോഡിലെ തിരഞ്ഞടുത്ത അഞ്ച് സ്ഥലങ്ങളിലാണ് ശുദ്ധീകരിച്ച കുടിവെള്ളം 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്. ഉമ്മിണി സ്കൂളിന് സമീപം, കേന്ദ്ര വിദ്യാലയത്തിന് സമീപം, റെയിൽവേ ഹോസ്പിറ്റൽ ജംഗ്ഷൻ, ഹേമാംബിക നഗർ ജംഗ്ഷൻ, താഴേക്കാട് ബിൽഡിംഗ് എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം. യൂണിറ്റ് പ്രസിഡന്റ് മാത്യു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഹേമാംബിക നഗർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ.സി.വിപിൻ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ബിന്ദുവഎന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |