കോഴിക്കോട്: പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. 'കിളികളും കൂളാവട്ടെ' എന്ന പേരിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ വി. ചെൽസസിനി പങ്കെടുത്തു.വീടുകളിലും പരിസരപ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും ഭക്ഷണവുമൊരുക്കി ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്. പോസ്റ്റ് ചെയ്യുമ്പോൾ #സശഹശസമഹൗാബരീീഹമ്മേേല,
#ിമാാൗറലബസീ്വവശസീറല എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കണം.ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങൾ നമ്മുടെ കോഴിക്കോട് ആപ്പിലൂടെയും, കളക്ടറുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെയും പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |