കോട്ടയം. തുടർച്ചയായി മൂന്നാം വർഷവും ലീവ് സറണ്ടർ നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം പി.സി. മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ജോഷി മാത്യു, കെ.മുരുകൻ, കെ.എൻ.ജോസഫ്, കെ.സി.പ്രദിഷ്കുമാർ, വിനു മാത്യു, വി.ജി.രാജേഷ്, മുഹമ്മദ് അജ്മൽ, എസ്.ബിന്ദു, ജി.രേഖ, ഇ.പി.ദിലീപ്, വി.വി.ബിന്ദു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |