SignIn
Kerala Kaumudi Online
Friday, 26 April 2024 3.57 PM IST

ഭക്തിയുടെ നിറവിൽ ശ്രീ സീതാരാമ കല്യാണ ഭജനോത്സവം

2
ശ്രീരാമ നവമി ജനനോത്സവത്തിന്റെ ഭാഗമായി തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നടന്ന ശ്രീ സീതാരാമ കല്യാണ ഭജനോത്സവത്തിൽ നിന്ന്.

കോഴിക്കോട് : തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നടന്നുവരുന്ന ശ്രീരാമ നവമി ജനനോത്സവത്തിന്റെ ഭാഗമായുള്ള ശ്രീ സീതാരാമ കല്യാണ ഭജനോത്സവം ഭക്തി നിർഭരമായി. സീതാരാമ കല്യാണത്തിന്റെ ഭാഗമായി നടന്ന മുത്തുകുത്തൽ, മുസല നൃത്തം, കല്യാണോത്സവം എന്നിവയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

എസ്. വാസുദേവ അയ്യർ നഗറിൽ നടന്ന ചടങ്ങിന് ചെന്നൈ ശ്രീകാന്ത് ഭാഗവതർ നേതൃത്വം നൽകി. തളി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് എ.എസ്. വിവേകാനന്ദൻ, വൈസ് പ്രസിഡന്റ് പി.ധർമ്മരാജൻ, സെക്രട്ടറി എം.ജെ. അനന്തനാരായണൻ, നിർവാഹക സമിതി അംഗങ്ങളായ ആർ. വിശ്വനാഥൻ, ആർ.വി. നാഥ്, പി.എസ്. ലക്ഷ്മി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ശ്രീരാമ നവമി ജനനോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഗണപതി ഹോമം, ശ്രീ രാമചന്ദ്ര ശതനാമ അഷ്ടോത്തര അർച്ചന, സുന്ദരകാണ്ഡ പാരായണം എന്നിവ നടക്കും. ശ്രീരാമ നവമി ജനനോത്സവം ഈ മാസം 18ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.