മലപ്പുറം: മോദി സർക്കാർ ന്യൂനപക്ഷ ക്ഷേമത്തിനായി ജില്ലയിൽ വിനിയോഗിച്ച പദ്ധതികൾ പേര് മാറ്റി അട്ടിമറിക്കപ്പെട്ടതായി ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി സയ്യിദ് ഇബ്രാഹിം കുറ്റപ്പെടുത്തി. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി മുസ്ലീം സമുദായത്തെ സി.പി.എമ്മും മുസ്ലീം ലീഗും ദുരുപയോഗം ചെയ്യുകയും അത് വഴി സമുദായത്തെ ഒറ്റപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സത്താർ ഹാജി കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം പി.ടി ആലിഹാജി, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രഭാരി അഭിൻസ് ചിറ്റിലപ്പിള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് അജി തോമസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആത്തിക്ക അബ്ദുറഹ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് പോൾ, ഹുസൈൻ വരിക്കോട്ടിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |