താനൂർ: യൂത്ത് കോൺഗ്രസ് താനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യത്തിൽ പ്രതിഷേധ മാർച്ചും സർവേ കുറ്റി സ്ഥാപിക്കലും നടത്തി. താനൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഹബീബ് അദ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഒ. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വൈ.പി ലത്തീഫ്, മുൻസിപ്പൽ കൗൺസിലർ ജയപ്രകാശ്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് കെ.ടി ജസീർ, അസ്കർ, റഫീഖ് താനൂർ, ഇസ്ഹാഖ് താനാളൂർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |