വൈക്കം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.റെയിൽ വേണ്ട കേരളം മതി എന്ന മുദ്റാവാക്യം ഉയർത്തി താലൂക്ക് ഓഫീസിൽ പ്രതിഷേധ സർവേക്കല്ല് സ്ഥാപിച്ചു. സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം സോണി സണ്ണി, ജില്ലാ സെക്രട്ടറി അനൂപ് വി.വിജയൻ,ജോൺ ജോസഫ്, അക്ഷയ്ശങ്കർ, ക്രിസ്റ്റിൻ ജോർജ്, കെ.കെ.വിശാൽ, ആദിത്യാശങ്കർ, അരുൺ പൂണിത്തറ, സജി സദാനന്ദൻ, ജോർജ്കുട്ടി ഷാജി, ഇ.എസ്.ഹരീഷ് കുമാർ, ഇ.വി.അജയകുമാർ, ശാം മോഹൻ, കെ.വി.വിശാലാക്ഷി, വിനിൽ സാബു, അബ്ദുൾ ഷെഫീഖ്, ജോതിഷ് ജോർജ്, ആൽബിൻ സാജു, നിജിൽ നോബിൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |