കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസിലെ യാത്രക്കാരിയായ യുവതിയെ അപമാനിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ കാവാലം മാളിയേക്കൽ വീട്ടിൽ രാജേഷിനെയാണ് (51) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. രാത്രിയോടെ രാജേഷ് യുവതിയെ ശല്യപ്പെടുത്താൻ തുടങ്ങി. കൊട്ടാരക്കരയിൽ എത്തിയപ്പോൾ യുവതി ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. തുടർന്ന് ബസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷന് മുന്നിലെത്തിച്ച് പ്രതിയെ പൊലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയാണ് രാജേഷിനെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |