SignIn
Kerala Kaumudi Online
Friday, 26 April 2024 6.15 AM IST

സാഹിത്യത്തിൽ ആശാൻ മനുഷ്യത്വം സ്ഥാപിച്ചു: അശോകൻ ചരുവിൽ

ashokan-charuvil
തമിഴ്നാട് ഗാന്ധിഗ്രാം സർവകലാശാലയിൽ നടന്ന കുമാരനാശാന്റെ 150ാം ജന്മദിനാഘോഷം സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം: വിഷയാസക്തികളിൽ വട്ടംചുറ്റിയ സാഹിത്യത്തിന് ദിശാബോധം പകർന്ന് മനുഷ്യത്വം സ്ഥാപിച്ച സർഗപ്രതിഭയാണ് മഹാകവി കുമാരനാശാനെന്ന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പറഞ്ഞു. തമിഴ്നാട് ഗാന്ധിഗ്രാം സർവകലാശാലയിൽ കുമാരനാശാന്റെ 150ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ ഇരുട്ടിൽ നിറുത്തുന്ന പുതിയ കാലത്ത് ആശാൻ കവിതകളും അവ മുന്നോട്ടുവച്ച രാഷ്‌ട്രീയവും മനസിലാക്കുന്നവർക്ക് ഇന്നത്തെ സാമൂഹ്യ പ്രതിസന്ധികളെ തരണം ചെയ്യാനാവുമെന്നും അശോകൻ ചരുവിൽ പറഞ്ഞു. സ്‌കൂൾ ഒഫ് തമിഴ് വിഭാഗം ഡീൻ ഡോ. പി. ആനന്ദകുമാർ വീഴ്ന്തമലർ എന്ന പേരിൽ തമിഴിലേക്ക് വിവർത്തനം ചെയ്‌ത വീണപൂവിന്റെ പ്രകാശനം അശോകൻ ചരുവിൽ ഗാന്ധിഗ്രാം സർവകലാശാല വൈസ്ചാൻസലർ ഡോ ടി.ടി. രംഗനാഥന് നൽകി നിർവഹിച്ചു. തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. തിരുമലൈ, തമിഴ് വിഭാഗം മേധാവി ഡോ. ഒ. മുത്തയ്യ, കഥാകൃത്ത് അഷ്‌ടമൂർത്തി, മലയാള വിഭാഗം മേധാവി ഡോ. എസ്. ഷാജി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASOKAN CHERUVIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.