കോഴിക്കോട്: ജാമിയ മർകസ് 45ാം സ്ഥാപക ദിനം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. മടവൂർ സി.എം.അബൂബക്കർ വലിയുല്ലാഹിയുടെ മഖ്ബറ സിയാറത്തോടെയാണ് കാരന്തൂർ മർകസ് കാമ്പസിലെ പരിപാടികൾ ആരംഭിക്കുക. സയ്യിദ് ശിഹാബുദ്ദീൻ അഹ് ദൽ മുത്തനൂർ, സി.മുഹമ്മദ് ഫൈസി നേതൃത്വം നൽകും.
പത്തര മണിക്ക് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ 44 പതാകകളുയർത്തും. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളാണ് പതാക കൈമാറുക.
പിന്നീട് നടക്കുന്ന പരിപാടി സമസ്ത സെക്രട്ടരി കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ സന്ദേശം നൽകും . മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തും. എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, ഉനൈസ് മുഹമ്മദ്, വള്ളിയാട് മുഹമ്മദ് ഫൈസി, കെ.അബ്ദു ലതീഫ് സഖാഫി, സി.കെ.മുഹമ്മദ് സംസാരിക്കും. മർകസിന്റെ എല്ലാ സ്ഥാപനങ്ങളിലും ഓഫ് കാമ്പസുകളിലും ആഘോഷ പരിപാടികൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |