ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ എലോൺ മസ്ക് ന്യൂയോർക്കിലെ ബേ എരിയയിൽ എത്തിയാൽ താമസിക്കുന്നത് സുഹൃത്തുക്കളുടെ വീടുകളിലെന്ന് വെളിപ്പെടുത്തൽ. മസ്ക് തന്നെയാണ് അടുത്തിടെയൊരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ബേ ഏരിയയിലാണ് ടെസ്ലയുടെ മിക്ക എൻജിനീയർമാരും പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ മസ്കിന് അടിക്കടി ഇവിടെ സന്ദർശിക്കേണ്ടി വരാറുണ്ട്. എങ്കിൽ പോലും തനിക്ക് താമസിക്കുന്നതിന് വേണ്ടി സ്വന്തമായി ഇവിടെ ഒരു വീട് വയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മസ്ക് അഭിമുഖത്തിൽ പറഞ്ഞു.
ഫോർബ്സ് മാസികയുടെ കണക്ക് അനുസരിച്ച് 269.5 ബില്ല്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. അങ്ങനെയൊരാൾക്ക് ബേ ഏരിയയിൽ ഒരു കൊട്ടാരം പോലും നിർമിക്കാൻ സാധിക്കും. എന്നാൽ തന്റെ പണം അനാവശ്യമായി ചെലവിടാൻ ആഗ്രഹിക്കാത്തതിനാലാണ് വീട് വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തതെന്ന് മസ്ക് വ്യക്തമാക്കി. ലോകത്തിലെ സമ്പന്നരുടെ ചെലവുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുമ്പോഴായിരുന്നു മസ്ക്ക് ഇപ്രകാരം പറഞ്ഞത്.
തനിക്ക് സ്വന്തമായി നൗകയില്ലെന്നും താൻ അങ്ങനെ അവധികാലം ചെലവിടാറില്ലെന്നും മസ്ക് പറഞ്ഞു. അതേസമയം തനിക്ക് സ്വന്തമായി ഒരു പ്രൈവറ്റ് വിമാനമുണ്ടെന്നും അത് മാത്രമാണ് തന്റെ ആഢംബര ജീവിതത്തിന്റെ പരിധിയിൽ വരുന്നതെന്നും മസ്ക് വ്യക്തമാക്കി. വിമാനം ഉണ്ടെങ്കിൽ തനിക്ക് ജോലി ചെയ്യുന്നതിന് അത്രയും സമയം കൂടുതൽ ലഭിക്കുമെന്നും അതിന് വേണ്ടിയാണ് വിമാനം വാങ്ങിക്കുന്നതിന് തീരുമാനിച്ചതെന്നും മസ്ക് അഭിമുഖത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |