റാന്നി : ജണ്ടായിക്കൽ , അയിരൂർ സ്റ്റേഡിങ്ങളുടെ നിർമ്മാണോദ്ഘാടനം 21ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. പകൽ 12 ന് അയിരൂരിലും വൈകിട്ട് 3ന് ജണ്ടായിക്കലുമാണ് ഉദ്ഘാടനങ്ങൾ നടക്കുക. ഒരു കോടി രൂപ വീതം മുടക്കിയാണ് ഇരുസ്റ്റേഡിയങ്ങളും നവീകരിക്കുന്നത്.
ഗ്രാമീണമേഖലയിൽ കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികവകുപ്പ് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. കായിക പരിശീലനത്തിനൊപ്പം ആരോഗ്യസംരക്ഷണവും വിനോദവും കളിക്കളങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |