വൈക്കം . അഖില കേരള ധീവരസഭ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന വനിതാ പ്രതിനിധി സമ്മേളനം മഹിളാസഭ സംസ്ഥാന സെക്രട്ടറി ശാന്തി മുരളി ഉദ്ഘാടനം ചെയ്യും. മഹിളാസഭ ജില്ലാ പ്രസിഡന്റ് സുലഭ പ്രദീപ് അദ്ധ്യക്ഷത വഹിക്കും. 23 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.ദാമോദരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |