കോട്ടയം . ആശ്രിത നിയമനം നിറുത്തലാക്കാനുള നീക്കം ഉപേക്ഷിക്കുക, 8 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , ജില്ലാ സെക്രട്ടറി സോജോ തോമസ് , വി പി ബോബിൻ, സി വിജയകുമാർ , കെ സി ആർ തമ്പി, ഫിറോസ്ഖാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |