ഇരിങ്ങാലക്കുട: പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായ നാഷണൽ ഇൻസ്റ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ, സെറിബ്രൽ പാൾസി റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, ഡാൻസ് ആൻഡ് മ്യൂസിക് തിയെറ്റർ എന്നിവ തുടങ്ങുന്നു. 3.25 കോടിയുടെ പദ്ധതികൾ ആണ് നാടിന് സമർപ്പിക്കുന്നത്. 23ന് വൈകിട്ട് മൂന്നിന് നിപ്മർ കാമ്പസിൽ ഉന്നത വിദ്യഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനാകും. കെ.എസ്.എസ്.എം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എസ്. ചിത്ര പദ്ധതി വിശദീകരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |