SignIn
Kerala Kaumudi Online
Friday, 26 April 2024 5.42 PM IST

യാത്ര മുടക്കാനെത്തിയത് എലി, വിമാനം രണ്ട് മണിക്കൂർ വൈകി

rat-in-a-flight

ശ്രീനഗർ: എലി കാരണം വിമാനത്തിന്റെ ടേക്കോഫ് രണ്ട് മണിക്കൂറോളം വൈകി. ടാറ്റാ ഗ്രൂപ്പിന്റെ എയർ ഇന്ത്യ വിമാനമാണ് എലി കാരണം വൈകിയത്. എ.ഐ 822 നമ്പർ വിമാനത്തിലാണ് എലി കടന്നുകൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15ന് ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട വിമാനം 4.10ന് ആണ് ടേക്കോഫ് ചെയ്തത്.

വിമാനത്തിൽ നിന്ന് എലിയെ മാറ്റിയതിന് ശേഷമാണ് യാത്രക്കാരുമായി പറന്നുയർന്നത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായില്ല.

ഈ വർഷം ജനുവരി 27 മുതലാണ് എയർ ഇന്ത്യയുടെ നടത്തിപ്പ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAT IN A FLIGHT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.