കോഴിക്കോട്: ഒരു മഴ പെയ്താൽ പിന്നെ കളിക്കാനെന്നും പറഞ്ഞ് ആർക്കും ചെറുവണ്ണൂർ കോർപ്പറേഷൻ മിനി സ്റ്റേഡിയത്തിലേയ്ക്ക് പോകണ്ട. വെള്ളംകെട്ടിനിന്ന് ഗ്രൗണ്ട് കുളമായിട്ടുണ്ടാകും. പലയിടത്തും ചെറിയ കുഴികളുള്ളതാണ് കാരണം. ഇതുകാരണം വെള്ളം മുഴുവനായി ഉണങ്ങുന്നത് വരെ കുട്ടികൾക്ക് കളിക്കാനും പരിശീലനം നടത്താനും സാധിക്കുന്നില്ല. ഒരു ഭാഗത്ത് കാട് പിടിച്ചിരിക്കുന്നത് മൂലം ഗാലറിയിലേയ്ക്ക് പ്രവേശിക്കാനും പ്രയാസമാണ്. ടറഫുകളിൽ വലിയ വില കൊടുത്ത് പോകാൻ സാധിക്കാത്ത ചെറുവണ്ണൂർ പ്രദേശത്തെ സാധാരണകുട്ടികൾ കളിയ്ക്കാനും ക്ലബ്ബുകളിലെ കളിക്കാർ പരിശീലനത്തിനും എത്തുന്നത് ഇവിടെയാണ്. രാവിലെ വ്യായാമത്തിന് വരുന്നവരുമുണ്ട്.
ഒരു അത്ലറ്റിക് ട്രാക്കും സ്ഥിരം പവലിയനും നിർമ്മിക്കണമെന്നും കുടിവെള്ള ടാപ്പ് സ്ഥാപിക്കണമെന്നും നാട്ടുകാരുടെ നിരവധി നാളായുള്ള ആവശ്യമാണ്. ഗ്രൗണ്ട് ശുചീകരിക്കുകയും മണ്ണിട്ട് നിരപ്പാക്കുകയും ചെയ്ത് കുട്ടികൾക്ക് കളിക്കാൻ യോഗ്യമാക്കിത്തരണമെന്ന് ബുഹാരി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ആവശ്യപ്പെട്ടു.
ചെറുവണ്ണൂർ കോർപ്പറേഷൻ മിനി സ്റ്റേഡിയത്തിന്റെ നവീകരണം മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും എഴുതി നൽകുകയും ചെയ്തത് ആണ്. എത്രയും വേഗം ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് പി.ഷീബ, ചെറുവണ്ണൂർ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |