കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിലെ ഒന്നാം വർഷ ഇംഗ്ളീഷ് ബിരുദ വിദ്യാർത്ഥിനിയായ ദേവിപ്രിയ, കലോത്സവത്തിൽ കന്നിക്കാരിയാണെങ്കിലും സ്കൂൾ തലത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കോളേജ് അദ്ധ്യാപികയാകാനാണ് ആഗ്രഹമെങ്കിലും ജീവിതത്തിലുടനീളം നൃത്തത്തെ കൂടെക്കൂട്ടാനാണ് തീരുമാനം. ഇന്നലെ ഭരതനാട്യത്തിലാണ് മികവുകാട്ടിയതെങ്കിൽ ഇനി കുച്ചുപ്പുടിക്കും പങ്കെടുക്കുന്നുണ്ട്. എഴുകോൺ ചീരങ്കാവിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന എഴുകോൺ തുണ്ടിൽ വീട്ടിൽ ചന്ദ്രബാബുവിന്റെയും പുത്തൂർ പാങ്ങോട് എസ്.എൻ ആയുർവേദ കോളേജ് ലൈബ്രേറിയൻ ദീപയുടെയും മകളാണ് ദേവിപ്രിയ. ഒന്നാം ക്ളാസ് മുതൽ നൃത്തപഠനം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |